നടന്‍ ദിലീപ് വിവാഹ മോചന ഹര്‍ജി
നല്‍കി
മുഖ
മലയാള ചലച്ചിത്ര നടന്‍ ദിലീപ് ഭാര്യ മഞ്ജുവാര്യരില്‍ നിന്ന്
വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.
ഹര്‍ജിയിലെ വിചാരണയും മറ്റും രഹസ്യമായി നടത്തണമെന്നും വിചാരണ
സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അഡ്വക്കേറ്റ്
ഫിലിപ്പ് ടി.വര്‍ഗീസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ദിലീപ്
ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂലൈ 23ന് കോടതി
പരിഗണിക്കും.
ചലച്ചിത്ര
താരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത മകളുള്ളതിനാലും കേസ് സംബന്ധിച്ച
വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍
ആവശ്യപ്പെട്ടു. സഹാറ കേസിലെ വിധി ചൂണ്ടിക്കാട്ടിയുള്ള ആവശ്യം
അംഗീകരിച്ച കോടതി കേസ് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഉത്തരവിട്ടു.
കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും
കോടതി നിര്‍ദേശിച്ചു. മഞ്ജുവും താനും ഏറെനാളായി പിരിഞ്ഞ്
കഴിയുകയാണെന്നും മഞ്ജുവില്‍ നിന്ന് മാനസിക പീഡനം ഉണ്ടായതായും ദിലീപ്
ഹര്‍ജിയില്‍ പറയുന്നുണ്ട്.
1998
ഒക്ടോബര്‍ 20നാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. മീനാക്ഷി എന്ന
മകളുണ്ട്. ദിലീപിനൊപ്പമാണ് മീനാക്ഷിയുടെ താമസം.
ദിലീപും മഞ്ജുവും
പിരിയാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍
വന്നിരുന്നതാണ്. തന്റെ പാസ്‌പോര്‍ട്ടിലെ പേരില്‍ നിന്ന് ദിലീപിന്റെ
പേര് നീക്കം ചെയ്യുന്നതിന് മഞ്ജു വാര്യര്‍ അപേക്ഷ നല്‍കിയതോടെ ഇരുവരും
അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഏതാണ്ട്
സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഒരു വര്‍ഷമായി മഞ്ജുവുമായി അകന്നാണ്
താമസിക്കുന്നതെന്ന് ദിലീപ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ
അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.
സല്ലാപം, ഈ പുഴയും
കടന്ന് തുടങ്ങിയ സിനിമകളില്‍ ജോഡിയായി അഭിനയിക്കുന്നതിനിടെയാണ്
ദിലീപും മഞ്ജുവും പ്രണയത്തിലായത്. വിവാഹത്തെ തുടര്‍ന്ന് ദിലീപിന്റെ
അഭിപ്രായ പ്രകാരം മഞ്ജുവാര്യര്‍ സിനിമാ അഭിനയം നിര്‍ത്തി. ഇതിനിടെ,
ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യ ജീവിതം തകര്‍ന്നതായുള്ള
വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് ദിലീപ് മകള്‍ മീനാക്ഷിക്കൊപ്പം
ആലുവയിലും മഞ്ജുവാര്യര്‍ തൃശൂരിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കും
ഒപ്പം താമസിച്ചുവരികയായിരുന്നു.
ഇതിനിടെ, ബോളിവുഡ് താരം
അമിതാഭ് ബച്ചനോടൊപ്പം കല്യാണ്‍ ജൂവലറി പരസ്യത്തിലൂടെ മഞ്ജു വാര്യര്‍
കലാരംഗത്തേക്ക് തിരിച്ചുവന്നു. കൂടാതെ നൃത്ത പരിപാടികളിലും മഞ്ജു
സജീവമായി. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയത്തെിയ പ്രിയ നായികക്ക്
വന്‍വരവേല്‍പ്പാണ് മലയാള പ്രേക്ഷകര്‍ നല്‍കിയത്. മടങ്ങിവരവില്‍
മഞ്ജുവാര്യര്‍ നായികയായ ഹൗ ഓള്‍ഡ് ആര്‍ യു ബോക്‌സോഫീസില്‍ ഹിറ്റായി
മാറുകയും ചെയ്തു